ambala

അമ്പലപ്പുഴ : തീരദേശപാതയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 12 -ാം വാർഡ് കോമന വടവടിച്ചിറയിൽ കൃഷ്ണൻ - തങ്കമണി ദമ്പതികളുടെ മകൻ സുനിയുടെ (35) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ തീരദേശ റെയിൽപ്പാതയിൽ കാക്കാഴം ഭാഗത്ത് പാളത്തിൽ കാണപ്പെട്ടത്. അമ്പലപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ :ബിന്ദു, മിനി.