അമ്പലപ്പുഴ : സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിനിക്ക് ടാങ്കർ ലോറിയിടിച്ച് പരിക്കേറ്റു. അമ്പലപ്പുഴ കോമന പുതുവൽ വീട്ടിൽ പ്രമോദിന്റെ മകളും പുന്നപ്ര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ വിദ്യാർത്ഥിനിയുമായ മാളവിക (19) ക്കാണ് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് 2 ഓടെ ദേശീയ പാതയിൽ പുന്നപ്ര ജംഗ്ഷന് സമീപമായിരുന്നു അപകടം. കോളേജിലേക്ക് പോവുകയായിരുന്ന മാളവിക സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് കൈയ്ക്കും തലക്കും പരിക്കേറ്റ മാളവികയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. അപകടശേഷം നിർത്താതെ പോയ ടാങ്കർ ലോറിക്കായി പുന്നപ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.