ആലപ്പുഴ: കേരള റീ​ട്ടെയിൽ ഫുട്​വെയർ അസോസിയേഷൻ ജില്ലാ പ്രതിനിധി സമ്മേളനം നാളെ രാവിലെ ഒമ്പതിന്​ പമീര ഹോട്ടലിൽ നടക്കും. മന്ത്രി ഡോ. തോമസ്​ ഐസക്​ ഉദ്​ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻറ്​ ജലീൽ അദ്ധ്യക്ഷത വഹിക്കും. മെമ്പർഷിപ്​ വിതരണോദ്​ഘാടനം അഡ്വ.എ.എം. ആരിഫ്​ എംപി നിർവഹിക്കും. ആലപ്പുഴ ഡി.വൈ.എസ്​.പി ജയരാജ്​, ജി.എസ്​.ടി ജോയിൻറ്​ കമീഷണർ രഘുനാഥൻ, കെ.വി.വി.ഇ.എസ്​ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്​സര, കെ.ആർ.എഫ്​.എ സംസ്ഥാന പ്രസിഡൻറ്​ മുജീബ്​ റഹ്​മാൻ, നൗഷാദ്​ തലശ്ശേരി, ഹുസൈൻ കുന്നുകര എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ്​ ടിപ്​ ടോപ്​ ജലീൽ, ജനറൽസെക്രട്ടറി സാബു ജോർജ്​, ട്രഷറർ അശ്വിൻ എന്നിവർ പ​ങ്കെടുത്തു. ​