mj-mathew

ഇടുക്കി : രാജകുമാരിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വീണ മദ്ധ്യവയസ്‌കൻ മരിച്ചു. ആലപ്പുഴ തുമ്പോളി സ്വദേശി എം.ജെ. മാത്യുവാണ് (51) മരിച്ചത്. ബൈക്കിലെത്തിയ അങ്കമാലി സ്വദേശികളായ യുവാക്കളെ പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം. പി.വി.സി പൈപ്പുകളുടെ വിപണനത്തിനായി രാജകുമാരിയിൽ എത്തിയ മാത്യുവിനെ ടൗണിലെ സെൻട്രൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ രാജാക്കാട് ഭാഗത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചു വീണ മാത്യുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുചക്രവാഹനത്തിൽ എത്തിയ യുവാക്കളെ പരിക്കുകളോടെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അങ്കമാലി സ്വദേശികളാണ്. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വികരിച്ചു.