ആലപ്പുഴ: കല്ലുപാലത്തിന് സമീപം പണി നടക്കുന്ന കെട്ടിടത്തിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നുമാണ് ഒരാഴ്ചയോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
ദുർഗന്ധം വമിച്ചതോടെ സമീപത്തുള്ള യൂണിയൻ തൊഴിലാളികൾ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിൽ ആയതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് സൗത്ത് പൊലീസ് അറിയിച്ചു.മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.