മുതുകുളം : നിർത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ചുകയറി ഓട്ടോ ഡ്രൈവർ മരിച്ചു. മുതുകുളം തെക്ക് കാവുംപുറത്ത് പുത്തൻവീട്ടിൽ ജോൺ (63)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ ദേശീയ പാത മാളിയെക്കൽ -മുതുകുളം ഹൈസ്കൂൾ ജംഗ്ഷൻ റോഡിൽ നഗരൂർച്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിന് സമീപമായിരുന്നു അപകടം. ജോണിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഓട്ടോയിൽ യാത്ര ചെയ്ത മുതുകുളം തട്ടയ്ക്കാട്ട് വീട്ടിൽ ജീവനും (19)സാരമായ പരിക്കുണ്ട്. ജീവനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വത്സമ്മയാണ് മരിച്ച ജോണിന്റെ ഭാര്യ. മക്കൾ: ബിജി ജോൺ, ജിജി ജോൺ. മരുമക്കൾ :ജോൺ എബ്രഹാം, സിജു.