ആലപ്പുഴ: ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യമുയർത്തി കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ 4431 കിലോമീറ്റർ ദൈർഘ്യം 11 സംസ്ഥാനങ്ങളിലെ 91 നഗരങ്ങളിലൂടെ 56 ദിവസം തുടർച്ചയായി ഓടി ഗിന്നസ് വേൾഡ് റെക്കാഡിന്റെ ഭാഗമാകാൻ പരിശ്രമിക്കുന്ന സഞ്ജയ് കുമാറിനും റാം രത്തനും ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്വീകരണം നൽകി.
ചെയർമാൻ വി.ജി.വിഷ്ണു പുഷ്പഹാരം നൽകി. അസോസിയേഷൻ കൺവീനർ സി.ടി. സോജി, എ.ജെ. പ്രവീൺ, വിനോദ് കുമാർ, നഗരസഭ കൗൺസിലർ മോനിഷ എന്നിവർ പങ്കെടുത്തു. ദീർഘദൂര ഓട്ടക്കാരും ട്രയാത് ലൺ താരങ്ങളുമായ ചന്ദു സന്തോഷും, ബിനീഷ് തോമസും ആലപ്പുഴ ജില്ല പിന്നിടുന്നതുവരെ ഇവർക്കൊപ്പം കൂടി.