photo

ചേർത്തല:കഞ്ഞിക്കുഴിയിലെ ചൊരിമണലിൽ ഉള്ളി കൃഷി ചെയ്ത് നേട്ടമുണ്ടാക്കിയ ചെറുവാരണം സ്വദേശി സുജിത്തിന് അഭിന്ദനവുമായി എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത് മൂവ്മെന്റ്. കണിച്ചുകുളങ്ങരയിൽ നടന്ന ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സുജിത്തിനെ ആദരിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ, സെക്രട്ടറി ഷിബു പുതുക്കാട്, സുമേഷ്, സഞ്ജു,പ്രഭാഷ്, ബിനു, അനിൽകുമാർ എന്നിവർ പങ്കെടുത്തു.