ആലപ്പുഴ: ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് നിരാശാജനകമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. കൊവിഡാനന്തരം പ്രവർത്തന ചെലവു പോലും കണ്ടെത്താനാകാതെ
വലയുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും അടങ്ങുന്ന ഭക്ഷണ ഉത്പാദന,വിതരണമേഖലക്കും ലോഡ്ജിംഗ് മേഖലക്കും ഉത്തേജനം പകരുന്ന യാതൊന്നും ബഡ്ജറ്റിലില്ല. എല്ലാവിധ ലൈസൻസുകളുമെടുത്ത് ജി.എസ്.ടി അടക്കമുള്ള നികുതികളടച്ച് നിയമാനുസൃതം പ്രവർത്തിക്കുന്ന ഹോട്ടലുകളേയും റസ്റ്റോറന്റുകളേയും ബേക്കറികളേയും ലോഡ്ജുകളേയും പാടെ അവഗണിച്ച് അനധികൃത വഴിയോരക്കച്ചവടത്തിനും കുടുംബശ്രീക്കും ജയിൽ ഭക്ഷണത്തിനും പൊലീസ് ക്യാന്റീനും വരെ പ്രോത്സാഹനം നൽകുന്ന സമീപനമാണ് സർക്കാരിൽ നിന്നുള്ളതെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.