ആലപ്പുഴ: ജില്ലയിൽ 409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4285 ആയി. ഇന്നലെ രോഗം ബാധിച്ചവരിൽ അഞ്ച് പേർ വിദേശത്തു നിന്നും മൂന്ന് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 398പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല..387പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 60724പേർ രോഗ മുക്തരായി.

703പേർക്ക് വാക്സിൻ നൽകി
ജില്ലയിൽ 9 കേന്ദ്രങ്ങളിലായി 703പേർക്ക് വാക്സിൻ നൽകി .മെഡിക്കൽ കോളേജ് -100,ജനറൽ ആശുപത്രി ആലപ്പുഴ- 76,സി.എച്ച്.സി തുറവൂർ- 80,താലൂക്ക് ആശുപത്രി ചേർത്തല -69,ഹരിപ്പാട് -65,ആർ.എച്ച്.ടി.സി ചെട്ടികാട്- 72,ജില്ലാആശുപത്രി മാവേലിക്കര -77,കായംകുളം -89,ചെങ്ങന്നൂർ-75 എന്നിങ്ങനെയാണ് വാക്സിൻ നൽകിയത്.