കറ്റാനം: എസ്.എൻ.ഡി.പി ശാഖാ കട്ടച്ചിറ - മങ്കുഴി 330-ാം നമ്പർ ശാഖയിൽ ആറാമത് പ്രതിഷ്ഠാ വാർഷികം ആരംഭിച്ചു. വിവിധ ചടങ്ങുകളോടെ നാളെ സമാപിക്കും. ദിവസവും ഗുരു ഭാഗവത പാരായണം, അന്നദാനം, ഇന്ന് രാവിലെ 9 മുതൽ ശിവബോധാനന്ദ സ്വാമിയുടെ ഗുരുദേവ പ്രഭാഷണം, നാളെ രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം തുടങ്ങിയവ നടക്കുമെന്ന് ചെയർമാൻ എസ്. അജോയ് കുമാർ, കൺവീനർ വി.സദാശിവൻ എന്നിവർ അറിയിച്ചു.