ആലപ്പുഴ: പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിലെ അലുമിനി അസോസിയേഷന്റെ 32ാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും 24ന് കോളേജ് അങ്കണത്തിൽ നടക്കും. കോളേജ് ചെയർമാൻ ഫാ.മാത്യു അറേക്കളം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സി.ശശിധരക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. കെ.സി.മാത്യു മുഖ്യപ്രഭാഷണം നടത്തും. ഓവറോൾ റാങ്ക് ജേതാവ് സിസ്റ്റർ ജിൻസി സി.ഡിക്ക് ഫാ.ഗിൽബർട്ട് മെമ്മോറിയൽ ഗോൾഡ് മെഡൽ സമ്മാനിക്കും. പ്രിൻസിപ്പൽ ഫാ.കുഞ്ഞുമോൻ ജോബ്, ഫാ.ജയിംസ് ദേവസ്യ, കുര്യൻ ജോസഫ്, ഷമീർ കാസിം, കെ.ആർ.രമേശൻ തുടങ്ങിയവർ സംസാരിക്കും.