അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽ ദേശീയ ജലജീവൻ മിഷന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.കവിത നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എ.അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീജ രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം എ.എസ്.അനിത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.