അമ്പലപ്പുഴ: മത വിശ്വാസത്തിന്റെ പേരിൽ സാക്ഷ്യപത്രം നൽകുന്നതും വിപണനം നടത്തുന്നതും നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇസ്ലാമിക രാഷ്ട്രങ്ങളിലെ പോലെ ഹലാൽ മുദ്രകൾ കൊണ്ടുവരുന്നത് സമാന്തര വിപണി സംവിധാനങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ് എന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി എൻ.രാജൻ, ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ, സുരേഷ് കാവ്യ , പി.ഹരി, ഗംഗാദേവി തുടങ്ങിയവർ സംസാരിച്ചു.