അമ്പലപ്പുഴ : വഴി പ്രശ്നത്തിന്റെ പേരിൽ നടക്കുന്ന തർക്കങ്ങളെ പെരുപ്പിച്ചു കാട്ടി, മത്സ്യതൊഴിലാളികൾക്കുള്ള ഭവനനിർമ്മാണത്തിന് ബി.ജെ.പി എതിര് നിൽക്കുന്നു എന്ന തരത്തിൽ പാർട്ടി ചാനലിലൂടെയും മറ്റും നടത്തുന്ന അപവാദപ്രചരണം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണമെന്ന് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌ ആവശ്യപ്പെട്ടു. ബി.ജെ.പി എക്കാലത്തും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണെന്നും, സി.പി.എം നടത്തുന്ന അപവാദപ്രചാരണങ്ങൾ മത്സ്യത്തൊഴിലാളി സമൂഹം തിരിച്ചറിയണമെന്നും വി. ശ്രീജിത്ത്‌ പ്രസ്താവനയിൽ പറഞ്ഞു.