ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, മാവേലിക്കര ബിഷപ്പ്മൂർ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബിഷപ്പ്മൂർ കോളേജിൽ നടന്ന ജോബ്‌ഫെസ്റ്റ് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിന്ധു ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ വിനോദ്.ആർ, ബിഷപ്പ്മൂർ കോളേജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി എന്നിവർ സംസാരിച്ചു.