അമ്പലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി പ്രവാസി ക്ഷേമപെൻഷൻ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിനെയും ധനമന്ത്രിയെയും ഗൾഫ് റിട്ടേൺ ആൻ്റ് പ്രവാസി മലയാളി അസോസിയേഷൻ അഭിനന്ദിച്ചു. വിദേശ മലയാളികൾ അംശാദായമായി പ്രതിമാസം 300 രൂപയും, ജോലി നഷ്ടപ്പെട്ട് നാട്ടിൽ നിൽക്കുന്ന മുൻ പ്രവാസികൾ 100 രൂപ വീതവും അടച്ചു വരുന്ന തുക വീണ്ടും വർദ്ധിപ്പിക്കുവാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.യോഗത്തിൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കരുമാടി മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു.വി.ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ ,വി.ബാലചന്ദ്രൻ ,പുഷ്പവല്ലി എന്നിവർ സംസാരിച്ചു.