കറ്റാനം: കട്ടച്ചിറ - മങ്കുഴി 330-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രതിഷ്ഠാ വാർഷികത്തിന് തുടക്കമായി. പതാക ഉയർത്തൽ കായംകുളം യൂണിയൻ സെക്രട്ടറി പ്രദീപ് ലാൽ നിർവഹിച്ചു. ചെയർമാൻ എസ്. അജോയ് കുമാർ, വൈസ് ചെയർമാൻ ബി.പ്രസന്നൻ, കൺവീനർ വി.സദാശിവൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരു ഭാഗവത പാരായണം, മഹാഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ഇന്ന് രാവിലെ ഏഴിന് ശാന്തിഹവനം, ഒൻപത് മുതൽ സ്വാമി ശിവബോധനന്ദയുടെ ഗുരുദേവ പ്രഭാഷണം, ഒന്നിന് അന്നദാനം, രണ്ടിന് ബ്രഹ്മകുമാരീസ് ജയശ്രീയുടെ പ്രഭാഷണം, രാത്രി എട്ടിന് അന്നദാനം, 18ന് രാവിലെ 10ന് കലശപൂജ, ഒന്നിന് അന്നദാനം, ഏഴിന് അത്താഴപൂജ, 8.30 ന് അന്നദാനം എന്നിവ നടക്കും.