ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിനായി 20 കോടി രൂപ അനുവദിച്ച മന്ത്രി ഡോ.ടി.എം.തോമസ് ഐസകിനെയും സംസ്ഥാന ഗവൺമെന്റിനേയും കേരളബോട്ട് ക്ലബ് അസോസിയേഷൻ അഭിനന്ദിച്ചു. ജലോത്സവമേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതാണ് ഈ പ്രഖ്യാപനമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് കുട്ടി ജേക്കബും ജനറൽ സെക്രട്ടറി എസ്.എം. ഇക്ബാലും അറിയിച്ചു.