ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ നെല്ലിന് പ്രഖ്യാപിച്ച സംഭരണവില അപര്യാപ്തമാണെന്ന് സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. സംഭരണവില കിലോഗ്രാമിന് 27.48രൂപയിൽ നിന്ന് 28 രൂപയായി വർദ്ധിപ്പിച്ച് പ്രഖ്യാപിച്ചത് കൃഷിക്കാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്.സംഭരണവില കിലോഗ്രാമിന് 30 രൂപയായി വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് 19ന് രാവിലെ 11ന് കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുമെന്ന് ബേബി പാറക്കാടൻ പറഞ്ഞു.