ആലപ്പുഴ : പുതുതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭ അദ്ധ്യക്ഷർക്കും നഗരസഭകളിലെ സെക്രട്ടറിമാർക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കുമായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ നടന്ന ക്ലാസ്സിൽ നഗരസഭ അദ്ധ്യക്ഷരും ഉച്ചതിരിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ക്ലാസിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.