ആലപ്പുഴ : ആലപ്പുഴ പ്രസ്‌ക്ലബ് നവീകരണത്തിന് സംസ്ഥാന ബഡ്ജറ്റിൽ 20 ലക്ഷം രൂപ അനുവദിച്ച
മന്ത്രി ഡോ. ടി എം തോമസ് ഐസക്കിനെ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.കൊവിഡ് പ്രതിസന്ധിയിലാക്കിയ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കുന്നതിന് അനുഭാവപുർവമായ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രസിഡന്റ് കെ.യു.ഗോപകുമാറും സെക്രട്ടറി ആർ.രാജേഷും പറഞ്ഞു.