ആലപ്പുഴ :എസ്.എൻ.ഡി.പി യോഗം 4145-ാം നമ്പർ മണലാടി ശാഖായോഗത്തിലെ ഗുരുക്ഷേത്രത്തിൽ മൂന്നാമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും തുടങ്ങി. നാളെ രാവിലെ 7 ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, 8 ന് മഹാമൃത്യുഞ്ജയഹോമം. 18 ന് രാവിലെ 10 ന് നവകം,പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, പ്രസാദപൂജ. ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് കർപ്പൂരദീപം.