ചേർത്തല:വയലാർ ഗ്രാമ പഞ്ചായത്തിൽ മത്സരമില്ലാതെ സ്ഥിരം സമിതി അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. സി.പി.എമ്മിലെ യു.ജി. ഉണ്ണി -ക്ഷേമകാര്യം, സി.പി.ഐ അംഗങ്ങളായ ഇന്ദിരാ ജനാർദ്ദനൻ -വികസന കാര്യം,ബീനാ തങ്കരാജ് :ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി എന്നിങ്ങനെയാണ് അദ്ധ്യക്ഷർ. സി.പി.എമ്മിലെ കവിത ഷാജിയെ പ്രസിഡന്റായും എം.ജി. ഗോപിനാഥിനെ വൈസ് പ്രസിഡന്റായും നേരത്തെ തിരഞ്ഞെടുത്തിരുന്നു.

കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലും മത്സരമില്ലാതെ സഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ എൽ. മിനി വികസനകാര്യത്തിലും, സി.പി.എമ്മിലെ ടി.കെ. സത്യാനന്ദൻ ആരോഗ്യ – വി ദ്യാഭ്യാസത്തിലും സി.പി.ഐലെ ബിന്ദു ഷിബു ക്ഷേമകാര്യത്തിലും അദ്ധ്യക്ഷരായി.

കോൺഗ്രസിലെ ജെയിംസ് ചിങ്കുതറ പ്രസിഡന്റായും സതി അനിൽകുമാർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.