ചാരുംമൂട്: സത്യപഥം ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം രാജു കാവുംപാടിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഭാരവാഹികളായി പി.പി കോശി (പ്രസിഡന്റ്), ബി.അശോക് കുമാർ (വൈസ് പ്രസിഡൻ്റ്) രാജു കാവുംപാട് (സെക്രട്ടറി), ശ്യാമള മോഹൻ (ജോയിന്റ് സെക്രട്ടറി) ഡി.മഹേന്ദ്രദാസ് (ട്രഷറർ), വിശ്വൻ പടനിലം അഡ്വ.കെ.ഭാർഗ്ഗവൻ പിള്ള ,എസ്.സജി, ആർ.സന്തോഷ് ബാബു, ഡി.സന്തോഷ് കുമാർ (ഉപദേശക സമിതി അംഗങ്ങൾ), ജി.രാജൻ പിള്ള (ആഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.