തുറവൂർ:തുറവൂർ താലൂക്ക് ആശുപത്രിയിൽ ജീവനക്കാരന്റെ ബൈക്കിൽ നിന്നും ഹെൽമറ്റ് മോഷ്ടിച്ച യുവാവ് സി.സി.ടി.വി കാമറയിൽ കുടുങ്ങി. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വളമംഗലം ചിറയിൽ ഷൈജു (43) ആണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ആശുപത്രി ഫാർമസിയ്ക്ക് സമീപത്തെ ഇടനാഴിയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നാണ് ഇയാൾ ഹെൽമറ്റ് കവർന്നത്. ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ പോകാൻ ജീവനക്കാരൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് ഹെൽമറ്റ് നഷ്ടമായ വിവരമറിയുന്നത്.തുടർന്ന് സി.സി.ടി.വി.ദൃശ്യം പരിശോധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ തൊണ്ടി സഹിതം മോഷ്ടാവിനെ പിടികൂടുകയായിരുന്നു.