തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷേഴ്സ് അസോസിയേഷൻ തുറവൂർ മണ്ഡലം കമ്മിറ്റിയുടെ വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് സി.വി.ഗോപി ഉദ്ഘാടനം ചെയ്തു. പി.ആർ.വിജയകുമാർ അദ്ധ്യക്ഷനായി.പുതിയ ഡയറക്ടറിയുടെ പ്രകാശനം തുറവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ് നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.മേഘനാഥൻ, ബ്ളോക്ക് പ്രസിഡൻറ് രാമചന്ദ്രൻ നായർ, സെക്രട്ടറി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.ആർ.വിജയകുമാർ (പ്രസിഡന്റ്), അംബികാദേവി (വൈസ് പ്രസിഡൻറ് ),ടൈറ്റസ് കുന്നേൽ (സെക്രട്ടറി), ശിവസ്വാമി,,സുജാത (ജോ.സെക്രട്ടറി), സദാശിവ പണിക്കർ (ട്രഷറർ).