photo

ചേർത്തല: ബൈക്ക് യാത്രക്കാരനായ പ്രതിശ്രുത വരൻ മിനിലോറിയിടിച്ച് മരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് കുറുപ്പംവീട് രവീന്ദ്രന്റെ മകൻ കെ.ആർ.നവീൻ(ഉണ്ണിക്കുട്ടൻ-28)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6മണിയോടെ ദേശീയപാതയിൽ തങ്കി കവലയ്ക്ക് തെക്ക് ശക്തിവിനായക ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. മുന്നിൽ പോകുകയായിരുന്ന ദോസ്ത് മിനി ലോറി സിഗ്നൽ നൽകാതെ പെട്ടെന്ന് ഇടത് ഭാഗത്തേക്ക് ഒതുക്കിയതോടെ നവീൻ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫെബ്രുവരി 2ന് ഒറ്റപ്പുന്നയ്ക്ക് സമീപമുള്ള യുവതിയുമായി നവീന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും.എറണാകുളം കുണ്ടന്നൂർ ക്രൗൺപ്ലാസയിലെ ഇലക്ട്രീഷ്യനായിരുന്നു.മാതാവ്:മിനി കുമാരി.സഹോദരൻ:പ്രവീൺ(എത്യോപ്പിയ).