ആലപ്പുഴ: : കാൽനടയായി ലോട്ടറി വില്പന നടത്തി വന്നിരുന്ന ആൾ സ്വകാര്യ ബസ് ഇടിച്ചു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് തോംവീട്ടിൽ ഭാർഗവൻ (80) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് ദേശീയപാതയിൽ കലവൂർ ട്രാഫിക് സിഗ്‌നൽ ലൈറ്റിനു സമീപമായിരുന്നു അപകടം. ആലപ്പുഴ-ചേർത്തല റൂട്ടിൽ ഓടുന്ന സ്വകാര്യ ബസായിരുന്നു ഭാർഗ്ഗവനെ ഇടിച്ചിട്ടത്. അതേ ബസിന്റെ പിൻചക്രം ഭാർഗവന്റെ തലയിലൂടെ കയറി ഇറങ്ങി. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. ഫയർഫോഴ്‌സ് അധികൃതരെത്തി ദേശീയപാതയിൽ വീണ രക്തം കഴുകി കളഞ്ഞതിനു ശേഷമാണ് ഗതാഗതം പുനൊസ്ഥാപിച്ചത്. മണ്ണഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ . ഭാര്യ: പുഷ്പവല്ലി. മക്കൾ: ജയശ്രീ, ശ്രീലത. മരുമക്കൾ :മനോജ്, രമേശ് .