ചേർത്തല: ഈഴവ മെമ്മോറിയലിന്റെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ചും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിലും എസ്.എൻ ട്രസ്റ്റിലും 25 വർഷം പൂർത്തിയാക്കിയതിന്റെയും സ്മരണികയായി യോഗനാദം പുറത്തിറക്കിയ സ്‌പെഷ്യൽ പതിപ്പ് യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൈമാറി പ്രകാശനം ചെയ്തു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കൗൺസിലർമാരായ എ.ജി. തങ്കപ്പൻ, പി.എസ്.എൻ. ബാബു, പി.കെ. പ്രസന്നൻ, പി.ടി. മന്മഥൻ, ബേബിറാം, ഷീബ ടീച്ചർ, വിപിൻലാൽ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കോ-ഓർഡിനേറ്റർ പി.വി. രജിമോൻ, ശ്രീനാരായണ എംപ്ലോയീസ്‌ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ എന്നിവർ പങ്കെടുത്തു.