ambala
മാഹീൻ മുസ്തഫ ചികിത്സ ധനസഹായ സമർപ്പണ ചടങ്ങ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

 3 മണിക്കൂറിൽ സമാഹരിച്ചത് 22 ലക്ഷം

അമ്പലപ്പുഴ: വൃക്ക സംബന്ധമായ അസുഖം മൂർച്ഛിച്ച് അവശതയിലായ പുന്നപ്ര സൗത്ത് പഞ്ചായത്ത് നന്ദികാട് വെളിയിൽ മാഹീൻ മുസ്തഫയുടെ (51) ചികിത്സാ സഹായത്തിനായി ഒമ്പതാം വാർഡിലെ ജനങ്ങൾ ഒരുമിച്ചപ്പോൾ മൂന്ന് മണിക്കൂർ കൊണ്ട് 22.04 ലക്ഷം രൂപ.

സ്നേഹപൂർവം ജീവകാരുണ്യ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 8 മുതൽ പതിനൊന്നു വരെയായിരുന്നു പൊതുപിരിവ്. തുടർന്ന് ഗവ. ജെ.ബി സ്കൂളിൽ നടന്ന ചികിത്സാ ധനസഹായ സമർപ്പണ ചടങ്ങ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്നേഹപൂർവം ജീവകാരുണ്യ സമിതി പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാഗേഷ്, പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ഷീജ, സതി രമേശൻ, വാർഡ് മെമ്പർ എൻ.കെ.ബിജു, യു.എം.കബീർ, കമാൽ എം.മാക്കിയിൽ, എസ്.പ്രഭുകുമാർ, സി.എ.സലിം,ഷാജി ഗ്രാമദീപം, കെ.എം. ജുനൈദ്, അലിയാർ എം.മാക്കിയിൽ, വൈ. താജുദ്ദീൻ, നവാസ് ജമാൽ, അബ്ദുൽ ലത്തീഫ്, സിറാജ് നന്ദികാട്, എസ്. നൂറുദ്ദീൻ, ഹാഫിയത്ത്, നിസാർ വെള്ളാപ്പള്ളി, റജീന നസീർ, കെ.ചന്ദ്രബാബു, നൗഷാദ് സുൽത്താന, സാദിഖ് എം.മാക്കിയിൽ, സുധീർ പുന്നപ്ര, ആർ.ശെൽവരാജൻ, സി.കെ.ഷെരീഫ്, എം.റഹ്മത്തുല്ലാഹ്, എം.ജെ.ജോബ്, സി.എസ്.രഞ്ജിത്ത്, വി.എം. വിഷ്ണു, ജി.ഗോപകുമാർ, മുസ്തഫ പോളക്കുളം, എസ്. ഹർഷാദ്, സജി പ്രണവം,ഓമന കലാധരൻ, സക്കീർ വെള്ളേഴത്ത്,ബീനാ ഷൗക്കത്ത്, എൻ. നെസല, കബീർ മുസ്തഫ, എം.ഷാജഹാൻ, ഉവൈസ് നന്ദികാട്, സമീർ മജീദ്, ശ്രീദേവി പ്രസാദ്, എൻ.നസറുദ്ദീൻ, നിഷാദ്.എ, ഹസനുൽ ബന്ന, സി.എ. ജോസഫ്, കെ.ഷാനവാസ് ,സാദിഖ് അലി, എസ്. മുഹമ്മദ് നൂഹ്, ശ്രീജാമോൾ, എം. കൃഷ്ണ, അൻഷാദ് അൻസർ എന്നിവർ നേതൃത്വം നൽകി.