bdn

ഹരിപ്പാട്: തലയിൽ കുടുങ്ങിയ കുപ്പിയുമായി ദിവസങ്ങളോളം നടന്ന തെരുവ് നായയ്ക്ക് ഹരിപ്പാട് എമർജൻസി റെസ്ക്യു ടീം പ്രവർത്തകർ രക്ഷകരായി. മണ്ണാറശാലയ്ക്ക് വടക്ക് നരകത്ര കോളനിക്ക് സമീപം അവശ നിലയിലായ നായയെ കുറിച്ച് സമീപ വാസികളായ നാട്ടുകാരാണ് ഹെർട്ട് പ്രവർത്തകരെ അറിയിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുപ്പി അറുത്തുമാറ്റി നായയെ രക്ഷപ്പെടുത്തുകയായിരുന്നു. തലഭാഗം പകുതി അഴുകിയ നിലയിലായിരുന്നു.