ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ രജതജൂബിലി മന്ദിര ശിലാസ്ഥാപനം സാന്ത്വനം വർക്കിംഗ്‌ പ്രസിഡന്റ്‌ കെ.സോമനാഥൻ നായർ, വൈസ് പ്രസിഡന്റ്‌ വിശ്വപ്രസാദ്‌, സെക്രട്ടറി ജി. സനാജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. രജത ജൂബിലി മന്ദിരം ജോയിന്റ് കൺവീനർ എസ്. ജയചന്ദ്രൻ, സാന്ത്വനം അംഗങ്ങളായ എൻ. കരുണാകരൻ, ടി.വി. വിനോബ്, കെ.ജി. സജീവ്, രഘു കളത്തിൽ, എം.കെ. ശ്രീനിവാസൻ, ഹരികുമാർ, മാത്യു ഡാനിയേൽ, ശശാങ്കൻ, അജിത് തോട്ടോലിൽ, അലക്സാണ്ടർ പി.ഡാനിയേൽ, തോമസ് പ്രകാശ്, രാജശേഖരൻ, വിശാൽ, ശ്രീകുമാർ ഭാരതം തുടങ്ങിയവർ പങ്കെടുത്തു.