sndp
എസ്.എൻ.ഡി.പി യോഗം മാത്താനം ശാഖയിലെ വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 608-ാം നമ്പർ അരൂക്കുറ്റി മാത്താനം ശാഖയിലെ വാർഷിക പൊതുയോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി നിർവഹിച്ചു.ശാഖ പ്രസിഡന്റ് എം.യു. റോഷിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കമ്മറ്റി അംഗം പി.വിനോദ് മാനേഴത്ത്, ശാഖ സെക്രട്ടറി സി.എസ്. സുരേഷ്, മാത്താനം ദേവസ്വം പ്രസിഡന്റ് പി.വി.സത്യശീലൻ, വനിത സംഘം യൂണിയൻ കമ്മിറ്റി അംഗം മഞ്ജുഷ വേണുഗോപാൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്, യൂണിയൻ സമിതി അംഗങ്ങളായ ശ്യാംകുമാർ, പ്രിൻസ് മോൻ തുടങ്ങിയവർ സംസാരിച്ചു.