പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 959-ാം നമ്പർ പെരുമ്പളം പുതുക്കാട് ശാഖാ വാർഷികം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ഡി.ഉണ്ണിക്കൃഷ്ണൻ, പി.വി.സന്തോഷ്, വിജീഷ്, ടി.കെ.അജിത്ത് കുമാർ, കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ പി.കെ.സുന്ദരേശൻ, പുഷ്കരൻ, പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.