മുതുകുളം :സംസ്ഥാന സർക്കാരിന്റെ 'വനമിത്ര' പുരസ്‌കാരം നേടിയ കെ.ജി രമേശിനെ കണ്ടല്ലൂർ പൗരസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുമോദി​ച്ചു. അദ്ദേഹത്തിന്റെ വസതിയിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബുജാക്ഷി ടീച്ചറിന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത് . കണ്ടല്ലൂർ പൗരസമിതി ഗ്രന്ഥശാലയുടെ സെക്രട്ടറി എസ്.സുഭാഷ് ബാബു പൊന്നാട അണിയിച്ചു . ഗ്രന്ഥശാലാ പ്രസിഡന്റ് കെ ഡി.വിജയകുമാർ മെമെന്റോ നൽകി. ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം കെ.പി.എ.സി ഭൻസരിദാസ്, ജോ. സെക്രട്ടറി രതീഷ് കുളക്കയിൽ, ലൈബ്രേറിയൻ രഞ്ജിനി,വി. അനിൽബോസ്, ബിജു മുട്ടിച്ചിറ, രാജപ്പൻ കെ.ജി. രമേശിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.