a
ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന മഹാഭാരതം രാജ്യാന്തര സാംസ്കാരികോത്സവം സ്വാഗതസംഘത്തിന്റെ സമാപന സമ്മേളനം ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ സംഘടിപ്പിച്ച മഹാഭാരതം തത്വസമീക്ഷ രാജ്യാന്തര സാംസ്കാരികോത്സവം സ്വാഗതസംഘം സമാപന യോഗവും ആദരായനവും കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ആർ.രാജേഷ് കുമാർ, കൺവൻഷൻ സെക്രട്ടറി മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണ പണിക്കർ, ജോയിന്റ് സെക്രട്ടറി പി.കെ.റെജികുമാർ തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരികോത്സവത്തിന്റെ പ്രവർത്തനങ്ങൾ മികച്ച പ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു.