മാവേലിക്കര: കേരളത്തിന്റെ വികസന പദ്ധതികളിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും സഹകരണ പ്രസ്ഥാനങ്ങൾ സമൂഹ നന്മയ്ക്ക് അനിവാര്യമായി മാറിയിരിക്കുന്നതിനാൽ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എയ്ഡഡ് സ്‌കൂൾ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് മന്ദിരം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംഘം പ്രസിഡന്റ് ജോൺ കെ.മാത്യു അദ്ധ്യക്ഷനായി. ആദ്യകാല പ്രവർത്തകരായ ചന്ദ്രശേഖരപിള്ള, എൻ.ശങ്കരൻ നമ്പൂതിരി, കെ.കെ.ശശിധരൻ പിള്ള, ഗ്രേസി, മോഹനൻ പിള്ള, ശ്രീദേവി കുഞ്ഞമ്മ എന്നിവർ ദീപ പ്രകാശനം നിർവ്വഹിച്ചു.

മാവേലിക്കര മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, സഹകരണ സംഘം ജോയിന്റ് ഡയറക്ടർ ശ്രീവൽസൻ, അഡ്വ.കെ.ആർ. മുരളീധരൻ, കെ.എൻ.അശോകുമാർ, ബി.ബിജു, രഘുകുമാർ, സഹകരണ സംഘം മുൻ അസിസ്റ്റന്റ് രജിസ്ട്രാർ ഉണ്ണിക്കൃഷ്ണപിള്ള, ടി.ഡി.കൃഷ്ണകുമാർ, ജി.മധുലാൽ, എം.എസ്. ഗീതാകുമാരി മേരി വർഗീസ്, ഷേർളി തോമസ്, സി. രഘു, വർഗീസ് പോത്തൻ, സഹകരണ സംഘം സെക്രട്ടറി കെ.എ.രാജി, കെ.ശ്രീകുമാർ, പ്രമോദ്, ജേക്കബ് പ്രിൻസ്, കെ.ജോഷ്വ എന്നിവർ സംസാരിച്ചു. എൻജിനീയർ റൂബി ജോസഫ്, കോൺട്രാക്ടർ സുനിൽ ഫിലിപ്പ് എന്നിവരെ അനമോദിച്ചു. മുൻകാല സഹകരണ സംഘം പ്രസിഡന്റുമാരെയും ഉദ്യോഗസ്ഥരേയും ചടങ്ങിൽ ആദരിച്ചു വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും പഠനസഹായ വിതരണവും നടത്തി.