ചാരുംമൂട്: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 12 വയസുകാരനായ സഞ്ജയ് സജി ജീവിതത്തിലേക്ക് മടങ്ങിയെത്തണമെങ്കിൽ വേണ്ടത് 20 ലക്ഷം രൂപ. പഞ്ചായത്തംഗമായ പിതാവിന് ഈ തുക കണ്ടെത്താൻ സുമനസുകളുടെ സഹായമില്ലാതെ കഴിയില്ല.
താമരക്കുളം ഗ്രാമ പഞ്ചായത്ത് കണ്ണനാകുഴി രണ്ടാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗമായ സുരേഷ് കോട്ടവിളയുടെ (സജികുമാർ) മകനായ സഞ്ജയ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 20 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. സുരേഷിന്റെ കുടുംബത്തിന് ഇത്രയും തുക കണ്ടെത്താനാവാത്ത സാഹചര്യമാണുള്ളത്. നാട്ടുകാർ ചികിത്സാ സഹായ ശേഖരണത്തിനുള്ള പ്രവർത്തനങ്ങൾ ആലോചിക്കുകയാണ്. പിതാവിന്റെ പേരിലുള്ള അക്കൗണ്ട് നമ്പരിലേക്ക് സഹായങ്ങൾ പ്രതീക്ഷിക്കുകയാണ് കുടുംബം.
അക്കൗണ്ട് നമ്പർ: 11620100175316 (പി. സജികുമാർ). ഫെഡറൽ ബാങ്ക് കറ്റാനം ശാഖ,
ഐ.എഫ്.എസ്.സി: FDRL0001162. ഫോൺ: 9745851915