മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്വാൻ എസ്.രാമൻ നായർ അനുസ്മരണം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ചന്ദ്രശേഖരപിള്ള ഉദ്‌ഘാടനം ചെയ്തു. സനാതനധർമ്മ സേവാസംഘം രക്ഷാധികാരി എൻ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എ.ഭാസ്കരപിള്ള, സനാതനധർമ്മ സേവാസംഘം പ്രസിഡന്റ് അഡ്വ.എസ്.എസ്.പിള്ള, വൈസ് പ്രസിഡന്റ് എച്ച്.വി.ഗുരുപ്രസാദ്, സെക്രട്ടറി വി.രാധാകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി ശശിധരൻ നായർ, സഞ്ജീവ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.