മാവേലിക്കര: ഓർത്തഡോക്സ് സഭ സൺഡേസ്കൂൾ പ്രസ്ഥാനം പ്രവേശനോത്സവം പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽതല ഉദ്ഘാടനം വികാരി ഫാ.എബി ഫിലിപ് നിർവഹിച്ചു. സഹ വികാരി ഫാ.ജോയിസ് വി.ജോയി അദ്ധ്യക്ഷനായി. കത്തീഡ്രൽ ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സുനു വെള്ളാവിൽ, അജി നാടാവള്ളിൽ, പ്രഥമാദ്ധ്യാപകൻ എ.വി.കുര്യൻ, എബ്രഹാം തോമസ്, ടി.എം.പോൾ, മേഴ്സി ഉമ്മൻ, എലിസബത്ത് ജോയി, അന്നമ്മ പോൾ, മേരി, ആനി എസ്.വർഗീസ്, ആനി തോമസ്, ഷിബി അലക്സാണ്ടർ, അൻസു, ലിൻഡ് എബ്രഹാം, ബിജി ബിനു എന്നിവർ സംസാരിച്ചു.