ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിലെ പെൻഷൻ അദാലത്ത്, പുതിയ സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകൾ സ്വീകരിക്കൽ, ഊർജ്ജിത നികുതി പിരിവ് ക്യാമ്പ് എന്നിവ വാർഡുകളിൽ ഇന്ന് മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. ക്യാമ്പ് നടക്കുന്ന തീയതി, വാർഡ്, സ്ഥലം എന്ന ക്രമത്തിൽ:

18 ന് വാർഡ് ഒന്ന് മുതുകാട്ടുകര തെക്ക് 4989-ാം നമ്പർ എൻ.എസ്.എസ് കരയോഗം , വാർഡ് 2: എൻ.എസ്.എസ് കരയോഗ മന്ദിരം നമ്പ്യാത്ത് ക്ഷേത്രത്തിനു സമീപം, 19ന് വാർഡ് 3: എൻ.എസ്.എസ് കരയോഗ മന്ദിരം കാവും പാട്, വാർഡ് 8: എസ്.വി.എച്ച്.എസ് തണ്ടാനു വിള. 20ന് വാർഡ് 4: എൻ.എസ്.എസ് കരയോഗ മന്ദിരം കോടംപറമ്പ് ജംഗ്ഷൻ മറ്റപ്പള്ളി, വാർഡ് 9: 72-ാം നമ്പർ അങ്കണവാടി ആദിക്കാട്ടുകുളങ്ങര വടക്ക്. 21 ന് വാർഡ് 5: സാംസ്കാരികനിലയം ഉളവുക്കാട്, വാർഡ് 6: സാംസ്കാരികനിലയം കുടശ്ശനാട്. 22 ന് വാർഡ് 7: 82-ാം നമ്പർ അങ്കണവാടി പുലിക്കുന്ന്, വാർഡ് 12: കവിതാ ലൈബ്രറി മമ്മൂട്, 25 ന് വാർഡ് 10: ആദിക്കാട്ടുകുളങ്ങര പള്ളി, വാർഡ് 18: വല്ലഭത്ത് ജംഗ്ഷൻ എരുമക്കുഴി. 27ന് വാർഡ് 11: എസ്.എച്ച് ഓഡിറ്റോറിയം, ആദിക്കാട്ടുകുളങ്ങര, വാർഡ് 15: എസ്.കെ.വി എൽ.പി.എസ്, പള്ളിക്കൽ. 28 ന് വാർഡ് 13: ഗവ. ഹൈസ്കൂൾ പയ്യനല്ലൂർ, വാർഡ് 16:കാവിലമ്മക്കാവ് ജംഗ്ഷൻ പണയിൽ. 29 ന് വാർഡ് 14: ഇടിഞ്ഞയ്യത്ത് ജംഗ്ഷൻ പള്ളിക്കൽ, വാർഡ് 17: സാംസ്കാരികനിലയം പണയിൽ. ഫെബ്രുവരി ഒന്നിന് വാർഡ് 19 ഗവ. എൽ.പി.എസ് എരുമക്കുഴി.