photo
എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ പുതുക്കാട് 494-ാം നമ്പർ ശാഖയിലെ വനിതാസംഘം വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ പുതുക്കാട് 494-ാം നമ്പർ ശാഖയിലെ വനിതാസംഘം വാർഷിക പൊതുയോഗം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.വനിതാസംഘം യൂണിയൻ പ്രസിഡന്റ് മോളി ഭദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു,യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ. ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനിലാൽ കൊച്ചുകുട്ടൻ,കൺവീനർ ഷിബു പുതുക്കാട്,വനിതാ സംഘം യൂണിയൻ സെക്രട്ടറി പ്രസന്ന ചിദംബരൻ,ശാഖ പ്രസിഡന്റ് എം.പീതാംബരൻ,സെക്രട്ടറി ബാബു മുണ്ടേകാട്ട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രതിഭ ജയേക്കർ (പ്രസിഡന്റ്),പ്രിയങ്ക (വൈസ് പ്രസിഡന്റ്), സന്ധ്യബാബു മുണ്ടേക്കാട്ട് (സെക്രട്ടറി ),സീന രഞ്ജിത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.