കുട്ടനാട്: പുലർച്ചെ ക്ഷേത്രദർശനത്തിനിറങ്ങിയ വൃദ്ധയുടെ ഒന്നര പവൻ മാല കവർന്നു. മുട്ടാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മിത്രക്കരി പുത്തൻവീട്ടിൽ കുട്ടൻപിള്ളയുടെ ഭാര്യ രത്നമ്മയുടെ (80) മാലയാണ് പിന്നാലെയെത്തിയ ആൾ പിടിച്ചുപറിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. രാമങ്കരി പൊലീസ് അന്വേഷണം ആരംഭിച്ചു.