ആലപ്പുഴ: കേന്ദ്ര കർഷക നിയമത്തിന് ബി.ഡി.ജെ.എസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ഐകൃദാർഢ്യം പ്രഖൃാപിച്ചു. ജില്ലാ സെക്രട്ടറി എ.ജി. സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സ്വാമിനാഥൻ, വിനോദ്, ശ്രീകുമാർ, രാജീവ്, മനീഷ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈലജ സ്വാഗതവും ഷൺമുഖൻ നന്ദിയും പറഞ്ഞു.