ponkala
എസ്.എൻ ഡി പി യോഗം മാന്നാർ യൂണിയനിലെ കിഴക്കേവഴി 5695 ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരക ശാഖായോഗത്തിൽ ശ്രീ ശാരദ പൊങ്കാല ഉദ്ഘാടനം യൂണിയൻ ചെയർമാൻ ഡോ എം.പി വിജയകുമാർ നിർവ്വഹിക്കുന്നു

മാന്നാർ : എസ്.എൻ ഡി പി യോഗം മാന്നാർ യൂണിയനിലെ കിഴക്കേവഴി 5695 ാം നമ്പർ ഗുരുധർമ്മാനന്ദജി സ്മാരക ശാഖായോഗത്തിൽ ശ്രീ ശാരദ പൊങ്കാല ഉദ്ഘാടനം യൂണിയൻ ചെയർമാൻ ഡോ എം.പി വിജയകുമാർ നിർവ്വഹിച്ചു. കണിവീനർ ജയലാൽ എസ്.പടിത്തറ മുഖ്യ സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല, വനിതാസംഘം യൂണിയൻ ഭാരവാഹികളായ പുഷ്പ ശശികുമാർ,പ്രവദ രാജപ്പൻ, ശാഖായോഗം വൈസ് പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി സദാനന്ദൻ, ശാഖ വനിതാ സംഘം ഭാരവാഹികളായ അജീഷ സന്തോഷ്, സുധർമ്മ മധുസൂദനൻ, സുഭദ്ര ശശിധരൻ എന്നിവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് മധുസൂദനൻ മാവോലിൽ സ്വാഗതവും ലേഖ വിജയകുമാർ നന്ദിയും പറഞ്ഞു. പുലിയൂർ ജയദേവൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊവിഡ് 19 മാനദണ്ഡം പാലിച്ച് നടന്ന പൊങ്കാലയിൽ 100 കണക്കിന് ഭക്തർ പങ്കെടുത്തു.