ആലപ്പുഴ: കെ.എസ്.ആർ.ടി.സിയെ നശിപ്പിച്ച് കോർപ്പറേറ്റുകളെ സഹായിക്കുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി ആരോപിച്ചു.നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ തന്നെയാണ് പിണറായി സർക്കാർ സംസ്ഥാനത്ത് പിൻതുടരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. രാജേഷ് മുതുകുളം അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.വിദ്യാധരൻ, കെ.സതീഷ്, ജോസി .കളമ്പുകാട്, സജീവൻ തുറവുർ തുടങ്ങിയവർ സംസാരിച്ചു.