ചാരുംമൂട് : കെ.ഐ .പി കനാൽ തുറന്നു വിടുന്നതിനു മുമ്പ് ശുചീകരണം നടത്തണമെന്നും അറവു മാലിന്യങ്ങൾ കനാലിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് നൂറനാട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ചാരുംമൂട് കെ. ഐ. പി എൻജിനിയർക്ക് നിവേദനം നൽകി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഹരി പ്രകാശ് ചുനക്കര, ഗ്രാമപഞ്ചായത്ത് അംഗം മാജിദസാദിഖ്,
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്. സാദിഖ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.