ആലപ്പുഴ: ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ പരാതി പരിഹാര അദാലത്തിൽ 18 പരാതികൾക്ക് പരിഹാരമായി . എട്ട് പരാതികൾ പൊലീസിന് കൈമാറുകയും മൂന്ന് പരാതികൾ കൗൺസിലിംഗിന് വിടുകയും ചെയ്തു. 75 കേസുകളാണ് പരിഗണിച്ചത്. ബാക്കിയുള്ള പരാതികൾ ഫെബ്രുവരിയിൽ നടക്കുന്ന അദാലത്തിൽ പരിഹരിക്കും. കമ്മീഷൻ അംഗങ്ങളായ എം.എസ് .താര, ഷാഹിദ കമാൽ, കമ്മീഷൻ സി.ഐ. സുരേഷ് കുമാർ, പാനൽ അഡ്വക്കേറ്റുമാർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങളുമായി ബദ്ധപ്പെട്ട പരാതികളും കമ്മീഷന് മുന്നിലെത്തി. കുട്ടികൾക്കെതിരെയുള്ള ചൂഷണങ്ങൾ തടയുന്നതിന്റെ ആദ്യപടിയായി രക്ഷിതാക്കൾ കുട്ടികളുടെ പ്രശ്നങ്ങൾ കേട്ട്, പരിഹരിക്കാൻ ശ്രമിക്കണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.