ആലപ്പുഴ: ജില്ലയിൽ ഇന്നലെ 179 പേർക്ക് കൂടി​ കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3816 ആയി. ഇന്നലെ രോഗം സ്ഥി​രീകരി​ച്ചവരി​ൽ രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ്. 172 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 559 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 59472 പേർ രോഗ മുക്തരായി.